കുറ്റ്യാടി: കുടുബശ്രീ മിഷൻ നടപ്പിലാക്കുന്ന സ്നേഹിതാ കോളിംഗ് ബെൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ നിർവ്വഹിച്ചു.സമൂഹത്തിൽ ആരും ഒറ്റയ്ക്കല്ലെന്നും ഞങ്ങളും കൂടെ ഉണ്ട് എന്ന സന്ദേശവും മാനസിക പിന്തുണയും ക്ഷേമവും ഉറപ്പുവരുത്തുകയാണ് സ്നേഹിത കോളിംഗ് ബെല്ലിന്റെ ലക്ഷ്യം.വാർഡ് മെമ്പർ ബിന്ദു, അഷ്റഫ്.സി.വി. മിനി.ലീല, വി.കെ.കുഞ്ഞിരാമൻ രജനി എന്നിവർ സംസാരിച്ചു.