കുറ്റ്യാടി: കുറ്റ്യാടി മിസ്ബാഹുൽ ഹുദാ വനിതാ കോളേജ് ഫൈൻ ആർട്സ് ഡേ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ അബ്ദു റഹിമാൻ വാഫി അദ്ധ്യക്ഷനായി.
സയ്യിദ് ശറഫുദ്ദീൻ ജിഫ്രി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ അബ്ദുല്ല മാസ്റ്റർ, പി. അമ്മദ് മാസ്റ്റർ, വി അബ്ദു റഹിമാൻ മാസ്റ്റർ, പി.കെ ഹമീദ് ഹാജി, മർവ സൂപ്പി ഹാജി, അസീസ് മാസ്റ്റർ, കുഞ്ഞബ്ദുള്ള മുൻഷി, ഇ.വി മൂസ മാസ്റ്റർ, നിസാർ ഫൈസി, നൗഫൽ ഹുദവി, ലുലു നസ്രിൻ, സൽവ കുനിങ്ങാട് തുടങ്ങിയവർ സംസാരിച്ചു.പ്രോഗ്രാം കൺവീനർ സലീം മാസ്റ്റർ കായക്കോടി സ്വാഗതവും, സ്റ്റാഫ് പ്രതിനിധി സവാദ് മാസ്റ്റർ എടച്ചേരി നന്ദിയും പറഞ്ഞു.