കോഴിക്കോട് : ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള പഞ്ചായത്തുകളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി മുള, തീ​റ്റപ്പുൽ എന്നിവ വച്ചു പിടിപ്പിക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറി​റ്റിയോഗം തീരുമാനിച്ചു. ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള പഞ്ചായത്തുകളിൽ ഇതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കും. പ്രിൻസിപ്പൽ അഗ്രികൾകച്ചർ ഓഫീസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്,സോയിൽ കൺസർവേഷൻ എന്നീ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ളപ്പൊക്കത്തിൽ നാശം സംഭവിച്ച ശുചിമുറികൾ നന്നാക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. പുഴ പുറമ്പോക്കുകൾ കണ്ടെത്താനായി നടത്തുന്ന സർവ്വേ വേഗത്തിലാക്കാനും തീരുമാനമായി. പൂനൂർ പുഴ, ചെറുപുഴ, ഇരുവഴിഞ്ഞി പുഴ, കു​റ്റ്യാടി പുഴകളിലാണ് സർവ്വേ നടത്തുക. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്​റ്റ്യൻ, ഡി.ഡി.എം.എ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.