വടകര: ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകൾക്ക് സുരക്ഷയും പിന്തുണയും നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സ്നേഹിത കോളിംഗ് ബെൽ പ്രവർത്തനത്തിന് അഴിയൂർ പഞ്ചായത്തിൽ തുടക്കമായി .
അഴിയൂർ പഞ്ചായത്തിൽ 90 സ്ത്രീകളാണ് ഒറ്റപ്പെട്ട് താമസിക്കുന്നതായി സർവ്വേയിലൂടെ കണ്ടെത്തിയത്. കൗൺസലിംഗ്, നിയമ സഹായം, അടിയന്തര സാഹചര്യത്തിൽ താമസ സൗകര്യം എന്നിവ പദ്ധതിയിലൂടെ സ്ത്രീകൾക്ക് നൽക്കുന്നതാണ്. ഓരോ സ്ത്രീയെയും സൂക്ഷ്മമായി വിലയിരുത്തിയാണ് സഹായം നൽക്കുക .ഇത്തരം സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യാധാരയിൽ എത്തിച്ച് ആരും ഒറ്റക്കല്ല സമൂഹം കൂടെയുണ്ട് എന്ന സന്ദേശം എത്തിക്കുന്നതിനും വേണ്ടിയുള്ളതാണ് സ്നേഹിത കോളിംഗ് ബെൽ. ഇതിന്റെ പ്രവർത്തനം പതിമൂന്നാം വാർഡിലെ പവിഴം കുടുംബശ്രീ അംഗമായ സരളയുടെ വീട്ടിൽ വടകര എം.എൽ.എ സി.കെ.നാണു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ സ്നേഹ സമ്മാനം നൽകുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർസഴ്സൺ ഉഷ ചാത്താങ്കണ്ടി, ബ്ലോക്ക് മെമ്പർ നിഷ പറമ്പത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, കുടുംബശ്രീ ചെയർപെഴ്സൺ ബിന്ദു ജയ്‌സൺ, സി.ഡി.എസ് അംഗം ശ്രീജ, റിസോർസ് പേർസൻമാരായ സ്വാതി ,കാവ്യ, കുടുംബശ്രീ അക്കൌണ്ടന്റ് ധന്യ എന്നിവർ സംസാരിച്ചു.