calicut-uni

 എം.ബി.ബി.എസ് സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സർവകലാശാല ഫൈനൽ എം.ബി.ബി.എസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2009 പ്രവേശനം മാത്രം), അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി (2008 ഉം അതിന് മുമ്പുള്ള പ്രവേശനം) പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ 23 വരെയും 170 രൂപ പിഴയോടെ നവംബർ 26 വരെയും അപേക്ഷിക്കാം.

 പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്നോളജി (2016 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബർ 23 വരെയും 170 രൂപ പിഴയോടെ നവംബർ 25 വരെയും ഫീസടച്ച് നവംബർ 27 വരെ രജിസ്റ്റർ ചെയ്യാം.

കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്നോളജി (സി.ബി.സി.എസ്.എസ്, 2019 സ്‌കീം-2019 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ ഡിസംബർ രണ്ട് വരെയും 170 രൂപ പിഴയോടെ ഡിസംബർ നാല് വരെയും ഫീസടച്ച് ഡിസംബർ ആറ് വരെ രജിസ്റ്റർ ചെയ്യാം.

 പരീക്ഷാഫലം
കാലിക്കറ്റ് സർവകലാശാല 2018 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ സംസ്‌കൃതം സാഹിത്യ സ്പെഷ്യൽ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 26 വരെ അപേക്ഷിക്കാം.

 പുനർമൂല്യനിർണയ ഫലം
കാലിക്കറ്റ് സർവകലാശാല ബി.എ മൂന്നാം സെമസ്റ്റർ (സി.സി.എസ്.എസ്) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

കാലിക്കറ്റ് സർവകലാശാല ബി.എഡ് ഒന്നാം സെമസ്റ്റർ നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.