പയ്യോളി: സി.പി.എം ഏരിയാ കമ്മറ്റി അംഗവും പയ്യോളി മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ സി സുരേഷ് ബാബുവിനെ പാർട്ടി അന്വേഷണ വിധേയമായി ആറുമാസത്തേയ്ക്കു സസ്‌പെൻഡ് ചെയ്തു. ബ്രാഞ്ച് കമ്മിറ്റി അംഗമായ വനിതാപ്രവർത്തകയ്ക്കു സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകളും മെസേജുകളും അയച്ചു ശല്യം ചെയ്തതിനാലാണ് നടപടി.വനിതാ പ്രവര്‍ത്തക ലോക്കല്‍ ഏരിയാ കമ്മറ്റികള്‍ക്ക് കൊടുത്ത പരാതിയെ തുടര്‍ന്ന് അന്വേഷണ കമ്മിഷനെ വയ്ക്കുകയായിരുന്നു.
പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള എരിയാ നേതൃത്വത്തിന്റെ ശ്രമത്തിനെതിരെ അണികള്‍ ശക്തമായ അമര്‍ഷം പ്രതിഷേധവും നേതാക്കന്‍മാരെ നേരിട്ടും ഫോണിലും വിളിച്ച് അറിയിച്ചു.പയ്യോളി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി,വി.രാമചന്ദ്രൻ,ഏരിയ കമ്മിറ്റി അംഗം ടി.ഷീബ,എസ്.കെ.അനൂപ്,എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് നടപടിക്കായി ശുപാർശ ചെയ്തത്.ഏരിയ കമ്മിറ്റിയുടെ തീരുമാനത്തെ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും അടിയന്തരമായി പയ്യോളിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്കരൻ നടപടി അറിയിക്കുകയുമായിരുന്നു.