പുൽപള്ളി: വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ കാപ്പിസെറ്റ് ഗവ. ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അലനെ പുൽപള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിൽ ചില വിദ്യാർതിഥികൾ തമ്മിലുണ്ടായ വഴക്കിന് താനാണ് ഉത്തരവാദിയെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന്
അലൻ പറഞ്ഞു. പുൽപ്പള്ളി പൊലീസിൽ പരാതി നൽകി. ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി വിദ്യാർത്ഥിയിൽ നിന്ന് മൊഴിയെടുത്തു.