കൊയിലാണ്ടി: സുപ്രിം കോടതി വിധിക്കു ശേഷം കേരള ഗവൺമെൻറിൻെറ ചുവടുമാറ്റം സ്വാഗതാർഹമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി.
സേവാഭാരതി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒൻപതാമത് അയ്യപ്പസേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചുവടുമാറ്റത്തിന് കാരണം വിശ്വാസി സമൂഹം നേതൃത്വം നൽകിയ ജനശക്തിയുടെ ദൃഢനിശ്ചയമാണ് .ആചാര സംരക്ഷണം ശാസ്ത്രീയമാവുമ്പോൾ അത് സമാജ സേവനത്തിനുള്ള വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണൻ മുഖ്യാതിഥിയായിരുന്നു. കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠം മഠാധിപതി സ്വാമി സുന്ദരാനന്ദജി, അമൃതാനന്ദമയി മഠം ബ്രത്മശ്രീ ജയശങ്കർ ജി എന്നിവർ അനുഗ്രഹഭാഷണം നടത്തി . സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി യു.എൻ ഹരിദാസ് സേവാ സന്ദേശം നൽകി. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ടി കെ മൂർത്തി (ബാംഗ്ലൂർ) ,സുകുമാരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ) രവീന്ദ്രൻ ചാത്തോത്ത് (ആർഎസ്, എസ്) പായിച്ചേരി കണ്ണൻ (ശബരിമല അയ്യപ്പസേവാസമാജം) അഡ്വ: വി.സത്യൻ സ്രനാതന സേവാ സമിതി) എന്നിവർ ആശംസ അർപ്പിച്ചു. മുരളീധര ഗോപാൽ അദ്ധ്യക്ഷത വഹിച്ച പടങ്ങിൽ രജി കെ എം സ്വാഗതവും, മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.

ജനവരി 18 വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അയ്യപ്പ സേവാ കേന്ദ്രത്തിൽ അന്നദാനം, വിരിവെക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, മെഡിക്കൽ സെന്റെർ, കക്കൂസ്, കുളിമുറി, വാഹന പാർക്കിംഗ്, എന്നിവ സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടിയിലെ 108 ക്ഷേത്രങ്ങളിലൂടെ നടത്തുന്ന രഥയാത്രയിലൂടെ സമാഹരിക്കുന്ന ധനധാന്യങ്ങൾ കൊണ്ടും, ഭക്തജനങ്ങ അയ്യപ്പസ്വാമിമാർക്ക് നടത്തുന്ന അന്നദാനത്തിലൂടെയുമാണ് ഇതിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നത്‌.