subaida
സുബൈദ

മാങ്കാവ്: പുളിങ്ങാഞ്ചേരി പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: പി.ഷെരീഫ് (ദുബൈ), പി.വിജേഷ് (സൗദി), പി.റിനീഷ് (അൽഫ അലൂമിനിയം). മരുമക്കൾ: ബാൻസി, സഹീറ, സൽഹ.

കരുവൻതിരുത്തി കുണ്ടിൽ മണലൊടി പരേതനായ ഉണ്ണി ഹസ്സന്റെ (ബാവ) മകളാണ്. സഹോദരങ്ങൾ: കെ.എം.അബ്ദുൾറഷീദ്, കെ.എം.മൊയ്തീൻ, കെ.എം.ബഷീർ ( ബേപ്പൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ), ഫാത്തിമത്ത് സഹീദ, റഹിയാനത്ത്, ജാസ്‌മിൻ.

മുൻ എം.എൽ.എ ഇസ്ഹാഖ് കുരിക്കൾ മാതൃസഹോദരനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എ യുമായ ടി.പി.എം. സാഹിർ മാതൃസഹോദരി ഭർത്താവുമാണ്.

മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 ന് കരുവൻതിരുത്തി മീത്തിൽപാടം ജുമുഅത്ത് പള്ളിയിലും ഖബറടക്കം മാങ്കാവ് കോന്തനാരി ജുമുഅത്ത് പളളിയിലും നടക്കും.