ജില്ലാ കളക്ടർ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയവും ജുമുഅത്ത് പള്ളിയും സന്ദർശിച്ചു

സർക്കാർ കാണിക്കുന്ന അവഗണന നാട്ടുകാർ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി

ടൂറിസം സർക്യൂട്ട് പദ്ധതി വിലയിരുത്തും കളക്ടർ

പയ്യോളി: ടൂറിസം സർക്യൂട്ട് സാധ്യതകളെ സംബന്ധിച്ച് വിലയിരുത്തുന്നതിന് വേണ്ടി ജില്ലാ കളക്ടർ സിറാം സാംബ ശിവറാവു കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം, കോട്ടക്കൽ ജുമുഅത്ത് പള്ളി ,തിക്കോടി കല്ലകത്ത് ബീച്ച് ,പുറക്കാട് അകലാപ്പുഴ തീരം, കൊളാവിപ്പാലം ബീച്ച്, കോട്ടക്കൽ ജുമുഅത്ത് പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു. മ്യൂസിയത്തിലെ ചരിത്ര വസ്തുക്കളും മ്യൂസിയത്തിൽ സൂക്ഷിച്ച പീരങ്കികളും കളക്ടർ നോക്കിക്കണ്ടു. കുഞ്ഞാലി മരയ്ക്കാരുടെ വീട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം കോട്ടക്കൽ ജുമുഅത്ത് പള്ളിയിലെത്തിയത്. പള്ളിയിൽ സൂക്ഷിച്ച കുഞ്ഞാലി മരയ്ക്കാരുടെ വാളും പീരങ്കിയുണ്ടകളും കളക്ടറെ ഏറെ ആകർഷിച്ചു. വടകര നഗരസഭ ചെയർമാൻ കെ.ശ്രീധരൻ, മുനിസിപ്പൽ കൗൺസിലർമാരായ പടന്നയിൽ പ്രഭാകരൻ, ചെറിയാവി സുരേഷ് ബാബു, തിക്കോടി പഞ്ചായത്തംഗം ടി.ഖാലിദ്, സി.പി.രവി, ഷൗക്കത്ത് കോട്ടക്കൽ, പി. കുഞ്ഞാമു, അഷ്റഫ് കോട്ടക്കൽ എന്നിവർ ജുമുഅത്ത് പള്ളിയിൽ കളക്ടറെ അനുഗമിച്ചു.

കുഞ്ഞാലി മരയ്ക്കാർ മ്യൂസിയത്തിന് ടൂറിസം സർക്യൂട്ടിൽ മികച്ച പരിഗണന നൽകണമെന്നും ചില കേന്ദ്രങ്ങളിൽ നിന്നും മ്യൂസിയത്തിന് അവഗണന നേരിടേണ്ടി വരുന്നതായും നാട്ടുകാർ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി.

രാവിലെ 11 മണിക്ക് കല്ലകത്ത് ബീച്ചിലെത്തിയ കളക്ടർ . കല്ലകത്ത് ബീച്ചിന്റെ സൗന്ദര്യവും സാധ്യതയും മനസ്സിലാക്കി ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നാവശ്യപ്പെട്ടു. എല്ലാ ഞായറാഴ്ചകളിലും കോളേജ്, ഹൈസ്കൂൾ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, വൈസ് പ്രസിഡന്റ റജുല, പഞ്ചായത്ത് അംഗങ്ങളായ ടി.ഖാലിദ്, എം.കെ.വഹീദ, വിജിലാ മഹേഷ്, പൊതുപ്രവർത്തകരായ വി.ഹാഷിം കോയ തങ്ങൾ, പി.ടി.ഗോപി ദാസ് എന്നിവർ കലക്ടറെ സ്വീകരിച്ചു.കെ.ദാസൻ എം.എൽ.എ, ഡി.ടി.പി.സി.സെക്രട്ടറി സി.പി. ബീന, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ എസ്.അനിൽ കുമാർ, ക്ലീൻ ബീച്ച് മിഷൻ കോർഡിനേറ്റർ ഡോ: ഷിജേഷ്, ആർക്കിടക് ഷാമിൽ, സർഗ്ഗാലയ സി.ഇ.ഒ.ഭാസ്കരൻ ,ജനറൽ മാനേജർ ടി.കെ.രാജേഷ് എന്നിവർ അനുഗമിച്ചു.പുറക്കാട് അകലാപ്പുഴ തീരം, കൊളാവിപ്പാലം ബീച്ച്, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം, കോട്ടക്കൽ ജുമുഅത്ത് പള്ളി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.