accident
മുഹമ്മദ് സിനാൻ ( 20)

ചാലിയം: കരുവൻതിരുത്തി മഠത്തിൽ പാടത്തിന് സമീപം കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലിയം വട്ടപ്പറമ്പ് ഗവ.എൽ.പി.സ്കൂളിന് സമീപം കൈതയിൽ ചോഴക്കാട്ട് സിനാൻ മൻസിലിൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് സിനാൻ ( 20) ആണ് മരിച്ചത്. സഹയാത്രികൻ മുഹമ്മദ് അസ്ഹറിന് (22) പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലു മണിയോടെ പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ സിനാനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: ഹബീബ. സഹോദരങ്ങൾ: ഉനൈസ് (ഒമാൻ), നുസ്റത്ത്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ചാലിയം ജുമാ മസ്ജിദിൽ.