. കുന്ദമംഗലം: കുടുംബശ്രീയുടെ മുഖമുദ്രയെന്നത് സാമൂഹ്യപ്രതിബദ്ധതയാവണമെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ ഉത്തമം - ഉത്തരം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച "കൂട്ടം 2019" സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .വാർഡ് മെമ്പർ എ.കെ. ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ, മെമ്പർമാരായ വിനോദ് പടനിലം, എം.വി. ബൈജു, ബാബു നെല്ലൂ ളി, ടി. ചക്രായുധൻ, എ. സിന്ധു, ടി. സുലൈഖ, എ.വത്സല , എ.പി. സുമ, എ.സക്കീന,എ.വത്സല ബുഷ്റ കുഴിമണ്ണിൽ, എ.സിജിനി, ജെസ്സി ആമ്പ്രമ്മൽ, റിനിഷ സിദ്ധിഖ്, എ. ഷൈമ, വി.കെ. ടിൻറു, എ.റീന എന്നിവർ പ്രസംഗിച്ചു. .