കുന്ദമംഗലം: ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ മുൻഗണന നൽകണമെന്ന് മുൻ ഡി.സി.സി.പ്രസിഡന്റ്കെ.സി.അബു പറഞ്ഞു .ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പത്താം ബൂത്ത് കമ്മറ്റി സംഘടിപ്പിച്ച കോണിക്കൽ ചിരുകണ്ടൻ മാസ്റ്റർ അനുസ്മരണവും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡന്റ് പോൾ ഐ പള്ളിയാൻ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ.ഹിതേഷ് കുമാർ, ബാബു നെല്ലൂളി, സി.പി.രമേശൻ, പഞ്ചായത്ത് മെമ്പർ ബാബുമോൻ, സുബ്രഹ്മണ്യൻ കോണിക്കൽ, പി.വിഷ്ണു നമ്പൂതിരി മാസ്റ്റർ,രവീന്ദ്രൻ കുന്ദമംഗലം, നൗഷാദ് തെക്കയിൽ, കെ.അച്ചുതൻ നായർ, ബൈജു, എം.സുകുമാരൻ, കമ്മലാട്ട് വസന്തകുമാർ, ബാബു കൊടമ്പാട്ടിൽ, സുധാകരൻ തട്ടാരക്കൽ, കെ.ജയന്ത്കുമാർ, വി.പി.പത്മനാഭൻ നായർ, ഡോ.അശ്വിൻ ശിവദാസ്, ലസിത ഹരീഷ്, ബിജിന ഷിബു, ഒ.കെ.ഫാത്തിമ, കെ.രാജൻ എന്നിവർ പ്രസംഗിച്ചു.