കുന്ദമംഗലം: ചാത്തമംഗലം പൊതുജന വായനശാല വനിതാവേദി മുത്തുകൾ ഉപയോഗിച്ചുള്ള കരകൗശല വസ്തു നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിച്ചു. എം.ആർ.രാജേശ്വരി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.ഭവാനി ക്ലാസിന് നേതൃത്വം നൽകി. എം.കെ.വേണു, വി.പ്രേമരാജൻ, വി.എം.ശിവദാസൻ, വി.കെ.ജയപ്രകാശൻ, സിനി എന്നിവർ പ്രസംഗിച്ചു. വന്ദന. എൻ, സ്വാഗതവും രാധാമണി. പി.ജി. നന്ദിയും പറഞ്ഞു.