കുന്ദമംഗലം:റെൻസ്‌ഫെഡ് കോഴിക്കോട് റൂറൽ താലൂക്ക് കൺവൻഷൻ കുന്ദമംഗലത്ത് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.പുതിയ കെട്ടിട നിർമ്മാണ നിയമങ്ങളെപ്പറ്റി റെൻസ്‌ഫെഡ് ബിൽഡിംഗ് റൂൾ കമ്മറ്റി ചെയർമാൻ പി.ചാത്തുണ്ണി, കൺവീനർ ടിപി അബ്ദുൾമുനീർ എന്നിവർ ക്ലാസെടുത്തു.കെ.ടി മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു.
ഉന്നത വിജയികൾക്കുള്ള ഉപഹാരം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സൗദ വിതരണം ചെയ്തു.സംസ്ഥാന പ്രസിഡന്റ്സി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെകെ സുധീഷ്കുമാർ, സി.സുധർമ്മൻ, കെ.ജയകുമാർ, സി.മനോജ്, എൻപി അനൂപ്, പിഎസ് രതീഷ്, കെ സന്തോഷ് കുമാർ, എംകെ രാംമോഹൻ, കെഎം അഷറഫ്,മുഹമ്മദ് നൗഫൽ, രാജേഷ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.