കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന നാലാംതരം തുല്യത പരീക്ഷയിൽ 736 പേർ പങ്കെടുത്തു. ഇവരിൽ 586 പേർ സ്ത്രീകളും 150 പേർ പുരുഷൻമാരുമാണ്. 586 പേർ പട്ടികവർഗ്ഗ വിഭാഗക്കാരും 25 പേർ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവരുമാണ്. ആറ് പേർ ഭിന്നശേഷിക്കാരുമാണ്. പുൽപ്പള്ളി പഞ്ചായത്ത് താന്നിക്കുന്ന് കോളനിയിലെ 71 വയസുള്ള ദേവി ഏറ്റവും പ്രായം കൂടിയ പഠിതാവും മുണ്ടേരിയിലെ 15 വയസുള്ള മുഹമ്മദ് സിയാദ് പ്രായം കുറഞ്ഞ പഠിതാവുമാണ്.പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഏഴാംതരം തുല്യതാ കോഴ്സിൽ ചേരാം. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പെരിങ്ങോട്ടുകുന്ന് പരീക്ഷാ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ മുതിർന്ന പഠിതാവ് ശാന്തമ്മയ്ക്ക് ചേദ്യ പേപ്പർ നൽകിക്കൊണ്ട് നിർവഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സാക്ഷതാ മിഷൻ ജില്ലാ കോർഡിനേറ്റർ നിർമ്മല റേയ്ച്ചൽ ജോയി, വാർഡ് മെമ്പർ ഉഷ ആനപ്പാറ, ഓഫീസ് സ്റ്റാഫ് പി.വി.ജാഫർ, പ്രേരക്മാരായ പി.എ.സിന്ധു, വി.സി.ഷിജി, ഇൻസ്ട്രക്ടർ കെ.ഷീബ എന്നിവർ സംസാരിച്ചു. (ചിത്രം) നാലാംതരം തുല്യത പരീക്ഷ ചേദ്യ പേപ്പർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ മുതിർന്ന പഠിതാവ് ശാന്തമ്മയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.