a
വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി വിളയിൽ - പറപ്പൂര് വി പി എ യു പി സ്കൂളിലെ വിദ്യാർഥികൾ കേരളകൗമുദി സീനിയർ ന്യൂസ് എഡിറ്റർ പത്മനാഭൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടപ്പോൾ

വിളയിൽ : വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി വിളയിൽ - പറപ്പൂര് വി പി എ യു പി സ്കൂളിലെ വിദ്യാർഥികൾ കേരളകൗമുദി സീനിയർ ന്യൂസ് എഡിറ്റർ പത്മനാഭൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് സന്ദർശിച്ചു. സ്കൂൾ വാർത്താ ചാനലായ വിപി വിഷൻ പ്രവർത്തകരാണ് സന്ദർശനത്തിൽ പങ്കെടുത്തത്.

പത്രപ്രവർത്തനം, വാർത്തകളുടെ തിരഞ്ഞെടുപ്പ്, വാർത്താമാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പത്രങ്ങൾ മാറേണ്ടതെങ്ങനെ തുടങ്ങി മാധ്യമ പ്രവർത്തനത്തിന്റെ വിവിധ മേഖലകൾ അദ്ദേഹം കുട്ടികൾക്കു മുന്നിൽ അനാവരണം ചെയ്തു.സ്കൂളിലെ വിപി വിഷൻ പ്രവർത്തകർക്ക് വിഷൻ ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു. എൻ ഉഷാദേവി, പി മുരളി, എം.ടി ശശികുമാർ, ഫസലുൽ ഹഖ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ലളിതമായ ഭാഷയിൽ, ഉദാഹരണങ്ങളിലൂടെയും കഥകളിലൂടെയും സംഭവങ്ങളിലൂടെയും പത്രപ്രവർത്തനത്തിന്റെ ബാലപാഠം പകർന്നു നൽകിയ ഈ സന്ദർശനം ഒരു അനുഗ്രഹമായെന്ന് സംഘാംഗങ്ങൾ അഭിപ്രായപ്പെട്ടു.