പേരാമ്പ്ര : സി.കെ.ജി.എം ഗവ. കോളേജിൽ പുതുതായി അനുവദിച്ച എൻ.സി.സി യൂണിറ്റ് ഉദ്ഘാടനവും ഉന്നതവിജയികൾക്കുള്ള ഉപഹാരസമർപ്പണവും മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം.റീന അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലെഫ്. കേണൽ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം രതി രാജീവ്, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ആരതി പ്രദീപ് എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. വത്സല കിഴക്കേ കർമ്മൽ സ്വാഗതവും കൺവീനർ ഡോ.കെ. ലിയ നന്ദിയും പറഞ്ഞു.