പേരാമ്പ്ര : കേരള കോൺഗ്രസ് (എം) ചക്കിട്ടപ്പാറ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും കുടുംബസംഗമവും ചെമ്പനോടയിൽ പാർട്ടി ആക്ടിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് ടോമി വള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിലെ ഉന്നതവിജയികളെ ചടങ്ങിൽ ആദരിച്ചു. ഉന്നതാധികാര സമിതി അംഗം വി.സി. ചാണ്ടി, ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജീവ് തോമസ്, അഡ്വ.ബെന്നി മാത്യു, രാഘവൻ ചേയങ്ങാട്, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.ടി. രാമചന്ദ്രൻ, രവീന്ദ്രൻ പുത്തലത്ത്, ജോൺസൺ പൂകമല, ബെന്നി വടക്കേടം, ബാബുരാജ് മൂഴയിൽ, ബെന്നി പെരുമ്പിൽ എന്നിവർ സംസാരിച്ചു.

കേരള കോൺഗ്രസ് (എം) ചക്കിട്ടപ്പാറ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ആക്ടിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ നിർവഹിക്കുന്നു