ബാലുശ്ശേരി: ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ കൂട്ടാലിട സ്വദേശി എകരൂൽ അക്കര വളപ്പിൽ താമസിക്കുന്ന തറോൽ വിനോദ് (38) നിര്യാതനായി.
കഴിഞ്ഞ ഞായറാഴ്ച 3 മണിയ്ക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപം വെച്ച് ട്രെയിൻ തട്ടി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തറോൽ ശ്രീധരൻ നായരുടേയും സാവിത്രി അമ്മയുടേയും മകനാണ്. ഭാര്യ: പ്രബിഷ
മകൻ: ഹരികൃഷ്ണൻ (വിദ്യാർത്ഥി കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ)
സഹോദരിമാർ: ലിജ, ലിജി
സംസ്കാരം ഇന്ന് ( ചൊവ്വ ) ഉച്ചയ്ക്ക് ഒരു മണിക്ക് എകരൂൽ ചാളക്കാലത്തൂട്ട് വീട്ടിൽ