മീനങ്ങാടി: ഡിസംബർ 26 ന് നടക്കുന്ന വലയ സൂര്യഗ്രഹണം അവസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലുള്ള ശാസ്ത്രാവബോധ പ്രചാരണ സമിതി. ശാസ്ത്ര സാഹിത്യ പരിഷത്ത്, ആസ്‌ട്രോ വയനാട്, സയൻസ് ക്ലബ്ബ്, ശാസ്ത്ര രംഗം എന്നിവയുടെ നേതൃത്വത്തിലാണ് ശാസ്ത്രാവബോധ സമിതി പ്രവർത്തിക്കുന്നത് .

ഗ്രഹണത്തിനു മുന്നോടിയായി ശാസ്ത്ര ക്ലാസുകൾ വ്യാപകമാക്കുന്നതിന് വേണ്ടിയുള്ള ജ്യോതിശാസ്ത്ര ക്യാമ്പ് 23, 24 തിയതികളിൽ മീനങ്ങാടി പാതിരിപ്പാലത്തുള്ള ഓയിസ്‌ക പരിശീലന കേന്ദ്രത്തിൽ നടക്കും.

പ്രൊഫ. കെ പാപ്പൂട്ടി, ഡോ കെ.ജി ബിജു, കെ.പി ഏലിയാസ്, സാബു ജോസ്, എം.എം ടോമി, ജോൺ മാത്യു, കെ.ടി ശ്രീവത്സൻ എന്നിവർ ക്യാമ്പ് നയിക്കും.

പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:
9447538614, 9400622335.