മേപ്പാടി: തൃക്കൈപ്പറ്റ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും യു ഡി എഫിന് ജയം. ആകെയുള്ള 13 സീറ്റുകളിൽ മുഴുവൻ സീറ്റും യു ഡി എഫ് നേടി. ബി സുരേഷ്ബാബു, ഒ ഭാസ്‌ക്കരൻ, എം കുഞ്ഞിരാമൻ, വിൽസൺ കെ പി, ഗീവർഗീസ്, കൃഷ്ണരാജ് ജെ, അഷ്റഫ് പി കെ, അബ്ദുൾമജീദ്, അബ്ദുൾ അസീസ് വി പി, റജീബ് അലി, ലീല ഏലിയാസ്, റജീന അയൂബ്, റുഖിയ ഹമീദ് എന്നിവരാണ് വിജയിച്ചത്.

മേപ്പാടി ടൗണിൽ നടന്ന ആഹ്ലാദപ്രകടനത്തിന് പി കെ അനിൽകുമാർ, എൻ വേണുഗോപാൽ, ടി ഹംസ, പ്രമോദ് തൃക്കൈപ്പറ്റ, ഒ വി റോയി, ബെന്നി പീറ്റർ, രാജു ഹെജമാഡി, മൻസൂർ, യൂനുസ്, രാധാ രാമസ്വാമി, ഹാരിസ്, ലുക്കമാൻ, ഗഫൂർ വട്ടപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.