seminar
കൊടിയത്തൂർ സഹകരണ ബാങ്ക് സഹകരണ സെമിനാർ സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) എൻ.എം. ഷീജ ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് താലൂക്ക് സർക്കിൾ സഹകരണ യൂണിയനും കൊടിയത്തൂർ സർവിസ് സഹകരണ ബാങ്കും സംയുക്തമായി ഒരുക്കിയ സഹകരണ സെമിനാർ സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) എൻ.എം. ഷീജ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് വി. വസീഫ് അദ്ധ്യക്ഷത വഹിച്ചു. സഹകരണസംഘം അസി. ഡയറക്ടർ (ഓഡിറ്റ്) ടി.മനോജ് കുമാർ വിഷയവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ ഉമ ഉണ്ണികൃഷ്ണൻ, ഗ്ലോബൽ പ്രവാസി വെൽഫയർ സൊസൈറ്റി വൈസ് പ്രസിഡന്റ് അബ്ബാസ് കളത്തിൽ, കൊടിയത്തൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘം ഡയറക്ടർ നൂർജഹാൻ, ചെറുവാടി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സത്താർ കൊളക്കാടൻ, ബാങ്ക് ഡയറക്ടർ എ.സി.നിസാർ ബാബു എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും അസി. സെക്രട്ടറി കെ. മുരളീധരൻ നന്ദിയും പറഞ്ഞു.