കുറ്റ്യാടി: ശബരിമല യുവതിപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുടെ മാറിയ നിലപാട് സ്വാഗതാർഹമാണെന്ന് വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡന്റ് സത്യൻ പൂച്ചക്കാട് പറഞ്ഞു.

സമിതി ജില്ലാ കമ്മിറ്റി രൂപീകരണത്തോടനുബന്ധിച്ചു ബാലുശ്ശേരിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒ.ബി.സി സംവരണം സമുദായിക പിന്നോക്കാവസ്ഥ മനസ്സിലാക്കി നടത്തേണ്ടിയിരിക്കുന്നുവെന്നും സത്യൻ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.വിജയൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബാബു എം വാരം, വിജയൻ ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഷനോജ്, സത്യൻ കരുവാൻസ്, ഗിരീഷ് നന്മണ്ട, ബാലകൃഷ്ണൻ വെള്ളികുളങ്ങര, സരള കായണ്ണ എന്നിവർ സംസാരിച്ചു.