കോഴിക്കോട്: ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ കസ്റ്റംസ് കാഡറ്റ് കോറിന്റെയും ജെ.ആർ.സി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ അമ്മയോടൊപ്പം പരിപാടി എഴുത്തുകാരി ഇ.പി ജ്യോതി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ വി.കെ ഫൈസൽ, പി.ടി.എ വൈസ് പ്രസിഡൻറ് എസ്.പി സലീം, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി, ടി.കെ ഫൈസൽ, എ.കെ അഷറഫ്, ജെ.ആർ.സി കോ-ഓർഡിനേറ്റർമാരായ വി.പി റൈഹാനത്ത്, ഇ.ഫർഹത്ത്, കസ്റ്റംസ് കേഡറ്റ് കോർ കോ-ഓർഡിനേറ്റർ എം.പി ഷാനവാസ്, എം.പി റുബീന എന്നിവർ സംസാരിച്ചു.