img301911
കൊടിമര ജാഥമുക്കം പാർക്കിൽ കെഎം കുഞ്ഞവറാൻ ഉത്ഘാടനം ചെയ്യുന്നു

മുക്കം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്താമത് ജില്ലാ സമ്മേളന നഗരിയിലേക്കുള്ള കൊടിമരം മുക്കത്ത് നിന്ന് കുന്ദമംഗലത്ത് എത്തിച്ചു. സംഘടനയുടെ സ്ഥാപക നേതാവും മുക്കത്തെ പ്രമുഖ വ്യാപാരിയുമായ കെ.എം കുഞ്ഞവറാൻ ജാഥാ ക്യാപ്റ്റൻ സി.വി ഇക്ബാലിന് കൊടിമരം കൈമാറി. ചടങ്ങിൽ സി ടി നളേശൻ അദ്ധ്യക്ഷത വഹിച്ചു.ടി എ അശോക്, ടി. മരക്കാർ എന്നിവർ സംസാരിച്ചു.

നിരവധി ഇരുചക്രവാഹനങ്ങളും വാദ്യമേളങ്ങളും അകമ്പടി സേവിച്ച ജാഥ മുക്കത്തുനിന്ന് ഓമശ്ശേരി താമരശ്ശേരി കൊടുവള്ളി വഴി കുന്ദമംഗലത്തെ സമ്മേളന നഗരിയിലെത്തുകയായിരുന്നു.