പയ്യോളി :സാ​മൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കുള്ള ബയോമെട്രിക് മസ്റ്ററിംഗ് ആദ്യദിനങ്ങളിൽ തന്നെ ഗുണഭോക്താക്കളെ ഏറെ ദുരിതത്തിലാക്കിയ സാഹചര്യത്തിൽ ഈ സംവിധാനം പുനഃക്രമീകരിക്കണമെന്നു

പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

മസ്റ്ററിംഗ് ആരംഭത്തിൽ തന്നെ താളം തെറ്റിയ നിലയിലായിട്ടും ധനമന്ത്രി നിഷേധാത്മകസമീപനം തുടരുന്നത് പ്രതിഷേധാർഹമാണ്.​ ​

മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള അദ്ധ്യക്ഷത വഹിച്ചു. മുസ മടിയേരി, എ.സി.അസീസ് ഹാജി, എന്നിവർ ഡിവിഷൻ-ശാഖാതല റിപ്പോർട്ട് അവതരിപ്പിച്ചു. ലത്തീഫ് ചെറക്കോത്ത് സ്വാഗതവും പി.എം. റിയാസ് നന്ദിയും പറഞ്ഞു.