രാമനാട്ടുകര: രാമനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മദിനത്തോടനുബന്ധിച്ച് ഒരുക്കിയ ദേശരക്ഷാസദസ് കെ.പി.സി.സി നിർവാഹക സമിതി അംഗം പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രദീപ് പനേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.കെ.സി രാജൻ, കെ.പി ബാബുരാജ്, കെ.ടി റസാഖ്, പി സി ജനാർദ്ദനൻ, പി.കൃഷ്ണൻ, പി.അയ്യപ്പൻ, സുരേഷ് കാവുങ്കര, റിയാസ് കട്ടയാട്ട്, കെ കെ റിയാസ്, എം.കെ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.