മാനന്തവാടി: പ്രതിരോധ ചികിത്സ മാസാചാരണം മാനന്തവാടി ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ശിശുരോഗ വിദഗ്ധൻ ഡോ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. റോട്ടവൈറസ് മൂലം കുട്ടികളിലുണ്ടാകുന്ന വയറിളക്കം തടയുന്നതിനുള്ള വാക്സിൽ നൽകിയാണ് ഉദ്ഘാടനം ചെയ്തത്. മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ, ആർ എം ഒ. ഡോ. റഹീംകപൂർ എന്നിവർ സംസാരിച്ചു. ജില്ലാ മലേറിയ ഓഫീസർ വി. ജി. അശോക്‌കുമാർ, എസ് വി ഒ തോമസ്, എൻ. ഇന്ദിര, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസർ കെ.ഇബ്രാഹിം സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജാഫർ നന്ദിയും പറഞ്ഞു.
ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് റോട്ട വൈറസ് പ്രതിരോധ വാക്സിൻ ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഇന്നുമുതൽ സൗജന്യമായി
നൽകും.