calicut-uni
calicut uni

പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ് ) 2015 സിലബസ്-2017 മുതൽ പ്രവേശനം റഗുലർ/ സപ്ലിമെന്ററി പരീക്ഷ ഡിസംബർ ഒമ്പതിന് ആരംഭിക്കും. പഠനവകുപ്പിലെ എൽഎൽ.എം ഒന്നാം സെമസ്റ്റർ (2019 പ്രവേശനം) റഗുലർ, മൂന്നാം സെമസ്റ്റർ (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 27-ന് ആരംഭിക്കും.

നാലാം സെമസ്റ്റർ എൽഎൽ.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം), എട്ടാം സെമസ്റ്റര്‍ ബി.ബി.എ - എൽഎൽ.ബി ഓണേഴ്‌സ് (2011 സ്‌കീം-2011 മുതല്‍ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ ഡിസംബർ നാലിന് ആരംഭിക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ സൈക്കോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എ പോസ്റ്റ് അഫ്‌സൽ - ഉൽ- ഉലമ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷണൽ ഫിനാൻസ് ജനുവരി 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനിൽ ബന്ധപ്പെടണം.