മേപ്പാടി: റോഡുസുരക്ഷയുടെ ഭാഗമായി വയനാട് റോഡ് സേഫ്റ്റി വളന്റയേഴ്സ് നടത്തിവരുന്ന സേഫ് ആൻഡ് ക്ലീൻ പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ കൽപ്പറ്റ ജനമൈത്രി ജംഗ്ഷൻ മുതൽ ബത്തേരി മുത്തങ്ങ വരെ സൈൻ ബോർഡുകൾ വൃത്തിയാക്കുകയും കാട് വെട്ടിത്തെളിക്കുകയും ചെയ്തു. കൽപ്പറ്റ മുതൽ മീനങ്ങാടി വരെയുള്ള വൈത്തിരി താലൂക്ക് തല ഉദ്ഘാടനം വയനാട് റീജീയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ. എം.പി ജയിംസും മീനങ്ങാടി മുതൽ ബത്തേരി വരെ മാനന്തവാടി താലൂക്ക് വാളന്റയേഴ്സ് പരിപാടി വയനാട് എൻഫോഴ്സ്‌മെന്റ് ആർ ടി ഒ .ബിജു ജയിംസും ഉദ്ഘാടനം ചെയ്തു.
മുത്തങ്ങ മുതൽ ബത്തേരി വരെ ബത്തേരി താലൂക്ക് വാളന്റയേഴ്സ് പരിപാടി ബത്തേരി ജോയന്റ് ആർ ടി.ഒ സരള ഉദ്ഘാടനം ചെയ്തു. ക്ലീനിംഗ് പരിപാടിക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ സുനീഷ് പുതിയ വീട്ടിൽ, കെ.രാജീവൻ, ദിനേശ് കീർത്തി, റോഡ് സേഫ്റ്റി വളന്റിയർമാരായ പി.കുഞ്ഞിമുഹമ്മദ് മേപ്പാടി, മനോജ് പനമരം,
നസീർ ചുള്ളിയോട്, ബിജുമോൻ പൗലോസ്, സുരേന്ദ്രൻ കൽപറ്റ, ബിന്ദു മോൾ മാനന്തവാടി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ആദ്യഘട്ടത്തിൽ കൽപ്പറ്റ മുതൽ ലക്കിടി വരെ സൈൻ ബോർഡുകൾ വൃത്തിയാക്കുകയും കാട് വെട്ടിത്തെളിക്കുകയും ചെയ്തിരുന്നു
അവസാന ഘട്ട പരിപാടി ഡിസംബർ പതിനൊന്നിന് കൽപ്പറ്റ മുതൽ മാനന്തവാടി വരെയും സമാപന പരിപാടി മാനന്തവാടിയിലും സംഘടിപ്പിക്കും.