മുക്കം: മണാശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ ആകർഷകമായ വരവാഘോഷം നടന്നു. ആറു പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നു ആരംഭിച്ച് മണാശ്ശേരി അങ്ങാടിയിൽ സംഗമിച്ച് ക്ഷേത്രസന്നിധിയിലേയ്ക്ക് ഒഴുകിയ വരവാഘോഷം ഭക്തജനപ്രവാഹമായി.
താലപ്പൊലി, ചെണ്ടവാദ്യം, പഞ്ചവാദ്യം, പെരുമ്പറ, നിശ്ചല ദൃശ്യങ്ങൾ, നാടൻ കലാരൂപങ്ങൾ, പ്ലോട്ടുകൾ, ശിങ്കാരിമേളം തുടങ്ങിയവ വരവാഘോഷത്തിന് മിഴിവേകി. കിഴക്കു ദേശം, പൊറ്റശെരി തെക്കു ദേശം, വടക്കുദേശം, പടിഞ്ഞാറു ദേശം, ഏറാമ്പ്ര ഭാഗം, പന്നൂളി ഭാഗം എന്നിങ്ങനെ ആറു കേന്ദ്രങ്ങളിൽ നിന്നാണ് വരവ് എത്തിയത്. ചീഫ് കോ ഓർഡിനേറ്റർ ശ്രീനിവാസൻ മന്നത്താംകണ്ടിയിൽ നേതൃത്വം നൽകി.