ബാലുശ്ശേരി: ബാലുശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമതിയും ലയൺസ് ക്ലബ്ബും സംയുക്തമായി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ബാലുശ്ശേരി ഫെസ്റ്റ് (വ്യാപാരോത്സവം) ഫ്ലവർ ഷോ പരിപാടികളുടെ ടിക്കറ്റ് വില്പനയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കോമ്പിലാട് ഉദ്ഘാടനം നിർവഹിച്ചു. ആദ്യടിക്കറ്റ് ദയാനന്ദൻ ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ് കെ.പി. സുരേഷ് ബാബു, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടി.പി.ഹരീഷ് കുമാർ , പഞ്ചമി ഗംഗാധരൻ, ടോഷിബ്, എന്നിവർ സംബന്ധിച്ചു.
ഡിസംബർ 20 മുതൽ ജനുവരി 14 വരെയാണ് മേള.