കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ പി എം എ വൈ ലൈഫ് പദ്ധതിയുടെ അംഗീകാർ കാമ്പയിന്റെ ഭാഗമായി കൽപ്പറ്റ നഗരസഭ പരിധിയിലുള്ള സ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവും ക്വിസ് മൽസരവും ടൗൺഹാളിൽ വെച്ച് നടത്തി. പി എം എ വൈ ലൈഫ് പദ്ധതിയുടെ ഹരിത ഭവനത്തിന്റേയും അംഗീകാർ ക്യാമ്പിന്റെയും പ്രചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്.പി എം എ വൈ ലൈഫ് പദ്ധതികളെക്കുറിച്ച് നഗരത്തിലെ സ്‌ക്കൂൾ കുട്ടികളെ ബോധവത്ക്കരിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. സുചിത്വ സുന്ദര ഹരിത ഭവനം എന്നതായിരുന്നു ചിത്രരചനയുടേയും ക്വിസ് മൽസരത്തിന്റെയും വിഷയം. നഗരത്തിലെ പതിനൊന്ന് സ്‌കൂളുകളിൽ നിന്നായി 46കുട്ടികൾ പങ്കെടുത്തു. ഒരു സ്‌ക്കൂളിൽ നിന്നും യു.പി ,എച്ച്.എസ്, എച്ച് എസ് എസ് വിഭാങ്ങളിൽ നിന്നായി രണ്ട് കുട്ടികൾ വീതം പങ്കെടുത്തു.നഗരസഭ ചെയർപേഴ്സൺ പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർമാരായ വി.ഹാരിസ്, വി.എം.റഷീദ്, പി എം എ വൈ പദ്ധതി കോഓർഡിനേറ്റർ അബ്ദുൾ നവാസ്, എം.എസ്. രമ്യ, പി. ജാബിർ, എസ്.നിത്യ എന്നിവർ സംസാരിച്ചു.

ഫോട്ടോ 04, 05
പി എം എ വൈ ലൈഫ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാ മത്സരവും ക്വിസ് മൽസരവും നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യുന്നു.