കൽപ്പറ്റ: മുൻ വയനാട് എം.പി എം.ഐ ഷാനവാസിന്റെ ഒന്നാം ചരമ വാർഷികദിനത്തിൽ ഡി.സി.സി ഓഫീസിൽ അനുസ്മരണ ചടങ്ങ് നടത്തി. വയനാടിന്റെ സമഗ്രവികസനത്തിൽ കേന്ദ്ര ഫണ്ടുകൾ ഏറ്റവും കൂടുതൽ ലഭ്യമാക്കിയത് അദ്ദേഹം പാർലമെന്റംഗം ആയിരുന്ന കാലഘട്ടത്തിലായിരുന്നെന്ന് നേതാക്കൾ അനുസ്മരിച്ചു. കെ.പി.സി.സി അംഗം കെ.എൽ പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.സി റോസക്കുട്ടി, കെ.കെ ഷാജു എക്സ്. എം.എൽ.എ, പി.പി ആലി, കെ.കെ അബ്രാഹം, വി.എ മജീദ്, കെ.വി പോക്കർഹാജി, പി.ടി ഗോപാലകുറുപ്പ്, ബിനു തോമസ്, പി.കെ അബ്ദുറഹിമാൻ, ജി. വിജയമ്മ ടീച്ചർ, ഉലഹന്നാൻ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീൻ, പോൾസൺ കൂവയ്ക്കൽ, മോയിൻ കടവൻ, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, കെ.കെ രാജേന്ദ്രൻ, കെ.വി ശശി എന്നിവർ സംസാരിച്ചു.