കൽപ്പറ്റ: വില കൊടുത്ത് വ്യക്തമായ പ്രമാണങ്ങളോട് കൂടി കൈവശം വെച്ച് വന്നിരുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി ഉടൻ തിരിച്ച് നൽകണമെന്നും ഇതിന്റെ പേരിൽ കാഞ്ഞിരത്തിനാൽ കുടുംബം ജില്ലാ കലക്ടറേറ്റ് പടിക്കൽ നടത്തുന്ന സമരം ആവശ്യമായ നഷ്ടപരിഹാരം നൽകി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹരിതസേന ഭരണകൂടത്തിന്റെ മനസ്സ് തെളിയാൻ ദീപം കത്തിച്ച് കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി.
സത്യസന്ധമായ ഒരു വിഷയത്തിൽ ജനാധിപത്യ ഭരണകൂടം കാട്ടുന്ന നീതിനിഷേധം സമൂഹ്യ മാനസാക്ഷിക്ക് വിരുദ്ധമാണ്. കാത്തിരത്തിനാൽ കുടുംബത്തെ തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിലേക്ക് എത്രയും വേഗം പറഞ്ഞയക്കുവാൻ ഭരണകൂടം തയ്യാറാകുന്നില്ലെങ്കിൽ കുടുംബത്തിന് അവകാശപ്പെട്ട ഭൂമിയിലേക്ക് കർഷകരെ അണിനിരത്തി അവകാശം സ്ഥാപിക്കാൻ ഹരിതസേന തയ്യാറാകുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത എം.സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. പി.എൻ.സുധാകര സ്വാമി അദ്ധ്യക്ഷത വഹിച്ചു. ജോസ് പുന്നക്കൽ, എം.കെ.ഹുസൈൻ, ജോസ് പാലിയാണ, എൻ.എ.വർഗ്ഗീസ്', ടി.ആർപോൾ, കെ.യു. ഫ്രാൻസിസ്, ഇ.കെ.ബാലകൃഷ്ണൻ, എ.യു. ഉലഹന്നാൻ, ആർ.റഹീം എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ് 01
കാഞ്ഞിരത്തിനാൽ ജോർജിന്റെ കുടുംബത്തിന് ഉടൻ ഭൂമി തിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് ഹരിതസേനയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ധർണ എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.