സുൽത്താൻ ബത്തേരി: ജില്ലാ സി.ബി.എസ്.ഇ സ്‌കൂൾസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു. വയനാട് സഹോദയ സ്‌കൂൾ കോംപ്ലക്സ് സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റ് ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിന്റെ ആതിഥേയത്വത്തിൽ ബത്തേരി മുനിസിപ്പൽ സ്‌റ്റേഡിയം ഗ്രൗണ്ടിലാണ് മത്സരം.
ബാംഗ്ലൂർ ഫുട്‌ബോൾ അക്കാഡമി ഹെഡ് ഷഫീഖ് ഹസ്സൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ വയനാട് സഹോദയ സ്‌കൂൾ കോംപ്ലക്സ് സെക്രട്ടറി ദീപ ദെച്ചമ്മ സ്വാഗതം പറഞ്ഞു.വയനാട് സി.ബി.എസ്.സി. മാനേജ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് വി.ജി സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ, ഐഡിയൽ എഡുക്കേഷനൽ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി വി.മുഹമ്മദ് ഷരീഫ്, പി.ടി.എ പ്രസിഡന്റ് അമീർ ജാൻ, ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ ആർട്സ് ക്ലബ് സെക്രട്ടറി ഷെയ്ക്ക ലുബ്ന എന്നിവർ സംസാരിച്ചു. സഹോദയ വൈസ് പ്രസിഡന്റ് ബീന.കെ.തോമസ് നന്ദി പറഞ്ഞു. ഇന്ന് 3 മണിക്ക് നടക്കുന്ന സമാപന പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മുഖ്യാഥിതി ആയിരിക്കും.
ഫോട്ടോ:
ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിൽ നടക്കുന്ന ജില്ലാ സി.ബി.എസ്.ഇ സ്‌കൂൾസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ബാംഗ്ലൂർ ഫുട്‌ബോൾ അക്കാഡമി കോച്ച് ഷഫീഖ് ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു.