മാനന്തവാടി: ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന് അന്തർദ്ദേശീയ അംഗീകാരമായ ഐ.എസ്.ഒ 22000:2005 സർട്ടിഫിക്കറ്റ് ലഭിച്ചു. ക്ഷീരകർഷകരിൽ നിന്ന് സംഭരിക്കുന്ന പാൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സംസ്‌കരിച്ച് ഉപഭോക്താക്കളിൽ എത്തിക്കുന്നതിലുള്ള മികവ് പരിഗണിച്ചാണ് അംഗീകാരം. വരദൂരിൽ നടക്കുന്ന ജില്ലാ ക്ഷീര കർഷക സംഗമത്തിൽ വെച്ച് മന്ത്രി വി.എസ്.സുനിൽകുമാർ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കൈമാറും.
കർശനമായ മാനദണ്ഡങ്ങൾക്കും, നിരവധി ഓഡിറ്റുകൾക്കും വിധേയമാക്കി അനുവദിക്കുന്ന ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ കാലാവധി മൂന്ന് വർഷമാണ്.
പത്രസമ്മേളനത്തിൽ സംഘം പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, സെക്രട്ടറി പി.കെ.ജയപ്രകാശ്, ഡയറക്ടർമാരായ ടി.വി.അബ്രാഹം, എം.മധുസൂദനൻ,നിർമല മാത്യു, സാബു പള്ളിപ്പാടൻ, ഷജില ചേർക്കോട്, കുഞ്ഞിരാമൻ പിലാക്കണ്ടി എന്നിവർ പങ്കെടുത്തു.