മാനന്തവാടി: ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയ സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. തൊണ്ടർനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സി സലിമിനോടാണ് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ജില്ലാ ആശുപത്രിയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരൻ ബാവയ്ക്കെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം സർജറിക്ക് വിധേയയായ ഭാര്യയെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ സെക്യൂരിറ്റി ജിവനക്കാരൻ സലീമിനെ തടയുകയായിരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും കയറ്റിവിടാതെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തിരുന്നില്ല. ഇതേ തുടർന്ന് ഇന്നലെ ജനപ്രതിനിധികൾ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചിരുന്നു.

അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാൻ സൂപ്രണ്ട് ഇൻചാർജ് ഡോ. ജിതേഷ് ഉത്തരവിട്ടതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. മുൻപ് ലീഗ് സ്ഥാനാർത്ഥിയായി പനമരം പഞ്ചായത്തിൽ മൽസരിച്ച് തോറ്റയാളാണ് ബാവ. ഉപരോധം
ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു അദ്ധ്യക്ഷനായി. ജസ്റ്റിൻ ബേബി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാൻസിസ് മെമ്പർമാരായ ആർ രവീന്ദ്രൻ, ഉഷ അനിൽ കുമാർ, സിന്ധു ഹരികുമാർ, സുനിത ദിലീപ്, വേണു മുള്ളോട്ട്, എ കെ ശങ്കരൻ, എ മുരളീധരൻ, കെ ടി വിനു,വി കെ തുളസിദാസ്, സി പി മുഹമ്മദലി എന്നിവർ പങ്കെടുത്തു.