മാനന്തവാടി: വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരതര വീഴ്ചയുണ്ടായതായി ഡി.എം.ഒ യുടെ റിപ്പോർട്ട്. ഡോക്ടറെ മാറ്റിനിറുത്തി വിശദമായ അന്വേഷണം നടത്തണമെന്നു ശുപാർശ ചെയ്തിട്ടുമുണ്ട്.

സംഭവം അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ നി‌‌ർദ്ദേശിച്ചതു പ്രകാരം പിറ്റേന്ന് തന്നെ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ആൻസിയെ ചുമതലപ്പെടുത്തിയിരുന്നു. കുട്ടിയെ കൊണ്ടുവന്നപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ ഭാഗത്തു നിന്ന് ചികിത്സാ കാര്യത്തിൽ ഗുരുതര വീഴ്ച പറ്റിയതായി അവർ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.എം.ഒ ഡോ.ആർ.രേണുക റിപ്പോർട്ട് ഡയറക്ടർക്ക് അയച്ചു. ഡയറക്ടറുടെ നിർദ്ദേശമനുസരിച്ചായിരിക്കും നടപടി.