രാമനാട്ടുകര: കെ എസ് ഇ ബി രാമനാട്ടുകര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിട ശിലാസ്ഥാപനം വി.കെ.സി.മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. രാമനാട്ടുകര നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഭവൻ റോഡിൽ കെ എസ് ഇ ബി​ യുടെ സ്വന്തം സ്ഥലത്ത് 33 കെ.വി.സബ്ബ്‌സ്റ്റേഷന് സമീപം 13 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം വരുന്നത്. 67 ലക്ഷം രൂപയുടെ ഭരണാനുമതി 2018 ൽ ലഭിച്ചിരുന്നു. 2230 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. 2020 ആഗസ്റ്റിൽ പണി പൂർത്തീകരിക്കുവാനാണ് ലക്ഷ്യം. ​ രാമനാട്ടുകര,ഫറോക്ക് നഗരസഭകളും,ചേലേമ്പ്ര,ചെറുകാവ്,വാഴയൂർ,പള്ളിക്കൽ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്ന 35 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് രാമനാട്ടുകര ഇലക്ട്രിക്കൽ സെക്ഷ​ന്റെ പ്രവർത്തനമേഖല. 9 ഹൈടെൻഷനും,629 വ്യാവസായിക ഉപഭോക്താക്കളടക്കം 28000 ത്തിൽ പരം ഉപഭോക്താക്കളാണ് ഈ സെക്ഷന്റെ പരിധിയിൽ ഉള്ളത്.​ ഫറോക്ക് നഗരസഭാ ചെയർപേഴ്‌സൺ കമറു ലൈല,ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് ചെയർപേഴ്‌സൺ കെ.ജമീല,വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ,രാമനാട്ടുകര നഗരസഭാ കൗൺസിലർമാരായ ബുഷറ റഫീഖ്,കെ.എം.വിനീത രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ.ഗീത,മജീദ് വെണ്മരത്ത്,കെ.സുരേഷ്,കല്ലട മുഹമ്മദലി,മോഹൻ ദാസ് തിരുവിച്ചിറ,എം.എം.സുനിൽ കുമാർ,മോഹനൻ,ബീരാൻ കുട്ടി,വി.വി രവീന്ദ്രൻ,സലിം വേങ്ങാട്,വിനോദ് ചെറുവണ്ണൂർ,വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ പി.എം.അജ്മൽ,ഷാജി.എം.എം എന്നിവർ സംസാരിച്ചു. കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബോസ് ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തരമേഖല ചീഫ് എൻജിനീയർ ​(​വിതരണം​)​ ടെൻസൻ.എം.എ സ്വാഗതവും,ഫറോക്ക് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകർ നന്ദിയും പറഞ്ഞു. ​