deth
സി.സി.നൂറുദ്ദീൻ അസ്ഹരി

ചാലിയം: പ്രമുഖ കർമ്മശാസ്ത്ര പണ്ഡിതനും വിവിധ ഇസ്ലാമിക കലാലയങ്ങളിൽ അദ്ധ്യാപകനുമായിരുന്ന സി.സി.നൂറുദ്ദീൻ അസ്ഹരി (79) മണ്ണൂർ വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപം നിര്യാതനായി. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.

അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജിൽ നിന്ന് അഫ്ദലുൽ ഉലമയും എടവണ്ണ ജാമിഅ: നദ് വിയയിൽ നിന്ന് ബിരുദാനന്തര പഠനവും പൂർത്തിയാക്കിയത്. 1975 ൽ ഈജിപ്തിലെ വിഖ്യാതമായ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ പത്ത് വർഷം ഇസ്ലാമിക കർമശാസ്ത്ര ശാഖകളായ ഹനഫി - ഷാഫി മദ്ഹബുകളിൽ പഠന ഗവേഷണം നടത്തി അസ്ഹരി ബിരുദം നേടി.

വളവന്നൂർ അൻസാർ കോളേജ് പ്രിൻസിപ്പലായിരുന്നു.അൽ അസ്ഹറിലെ പoനം ലോകത്തെ പ്രമുഖ പണ്ഡിതരുമായി അടുപ്പമുണ്ടാക്കാനും അവരെ കേരളത്തിലെ പല ഇസ്ലാമിക കലാലയങ്ങളുമായി ബന്ധപ്പെടുത്താനും അവസരമൊരുക്കി. ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ്, തിരൂർക്കാട് ഇലാഹിയ കോളജ്, ദഅവാ കോളജ്, അൽജാമിഅ: ഇസ്ലാമിയ ശാന്തപുരം തുടങ്ങിയ സ്ഥാപനങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.

ഭാര്യ: റിട്ട. അദ്ധ്യാപിക സുലൈഖ (കൊടിയത്തൂർ). മക്കൾ: ബുഷ്റ, ബഹിയ്യ. മരുമക്കൾ: മുബശീർ (പൂനൂർ), മുഹമ്മദ് ആഷിഫ് അലി (തിരൂരങ്ങാടി). സഹോദരങ്ങൾ: കുഞ്ഞിമേരിക്കുട്ടി, നഫീസ, റാബിയ, പരേതരായ സി.സി.അബ്ദുൽ ഖാദിർ മൗലവി, ബീവാത്തുമ്മ.

ഖബറടക്കം വൈകിട്ട് നാലരയോടെ വടക്കുമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് അടക്കം പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.