കോഴിക്കോട്: ഒരാഴ്ച മുമ്പ് കാണാതായ അപസ്മാര രോഗിയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. തൊണ്ടയാട് - മലാപ്പറമ്പ് ബൈപാസിനടുത്ത് മുണ്ടാടി തറമ്മൽ കരിയാത്തന്റെ മകൻ മണിയാണ് ( 55) മരിച്ചത്. തൊണ്ടയാട് സ്റ്റാർ കെയർ ആശുപത്രിക്ക് പിൻവശമുള്ള ഒഴിഞ്ഞ പറമ്പിലാണ് ജഡം കണ്ടെത്തിയത്. ഇയാൾ പറമ്പുകളിൽ അടക്കയും തേങ്ങയും ശേഖരിക്കാൻ പോകുമായിരുന്നു. ഇതിനിടയിൽ അപസ്മാരം വന്ന് വെള്ളത്തിൽ വീണതാണെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം സംസ്കരിച്ചു.