വടകര: വര്‍ധിച്ചു വരുന്ന മാരകരോഗങ്ങളുടെയും മാറിയ ജീവിതക്രമങ്ങളുടെയും സാഹചര്യത്തില്‍ മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭീമമായ ചികിത്സാ ചെലവാണെന്നും അതിനെ മറികടക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ അടക്കമുള്ള ഭരണസംവിധാനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി. വൃക്കരോഗങ്ങളുടെ ബോധവത്കരണത്തിന്റെയും പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വൃക്കക്കൊരു കൈതാങ്ങ് ആരോഗ്യ ബോധവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ തൈക്കണ്ടി അദ്ധ്യക്ഷയായി. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ബലറാം, സഫിയ മലയില്‍, ജോബി സാലസ്, സി. ബാലന്‍, എം.സി ഹാജിറ, മെഡിക്കല്‍ ഓഫീസര്‍ പി. ഉഷ, തിരുവള്ളൂര്‍ മുരളി, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി.എം വിനോദന്‍, ബവിത്ത് മലോല്‍, ഡി. പ്രജീഷ്, എഫ് .എം മുനീര്‍, എം.സി പ്രേമചന്ദ്രന്‍, സി.വി ഹമീദ്, പ്രമോദ് കോണിച്ചേരി, കെ.കെ നാരായണന്‍, വള്ളില്‍ ശ്രീജിത്ത്, കെ.കെ മോഹനന്‍, സുധീഷ് കരുവാണ്ടി, ടി.കെ സുനിത, എം.കെ ആനന്ദവല്ലി, ബിന്ദു കുഴിക്കണ്ടി, പ്രഭാവതി സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന് പരിധിയില്‍ വരുന്ന മണിയൂര്‍, വില്ല്യാപ്പള്ളി, തിരുവള്ളൂര്‍, ആയഞ്ചേരി എന്നീ പഞ്ചായത്തുകളിലായി രണ്ടു വീതം മെഡിക്കല്‍ ക്യാംപുകള്‍ നടത്തും. ഇതിനുമുന്നോടിയായി ആരോഗ്യ പ്രവര്‍ത്തകന്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം, വിവിധ ബോധവത്കരണ പരിപാടികള്‍ എന്നിവ നടത്തും. ഡിസംബര്‍ 11 മുതല്‍ 29 വരെ വിവിധയിടങ്ങളില്‍ മെഗാ ക്യാംപ് നടക്കും.