കോഴിക്കോട്: ഈ വർഷത്തെ പൗരാവകാശ സംരക്ഷണ വേദിയുടെ സാഹിത്യ പുരസ്കാരത്തിന് ടി. ആർ ബിജു പുത്തഞ്ചേരിയുടെ ' ഒറ്റക്കൊരു പെൺകുട്ടി ' എന്ന കവിതാസമാഹാരം അർഹമായി.10111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡിസംബർ അവസാന വാരം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിക്കുമെന്ന് പൗരാവകാശ സംരക്ഷണ വേദി സെക്രട്ടറി ചന്ദ്രൻ വാല്യക്കോട് അറിയിച്ചു.