കോഴിക്കോട്: വാട്ടർ സെൻസിറ്റീവ് ഡിസൈൻ പ്രൊജക്ട് ലോഞ്ചിംഗ് ചൊവ്വാഴ്ച ഹോട്ടൽ മലബാർ പാലസിൽ രാവിലെ 10 മണിക്ക് എ പ്രദീപ് കുമാർ എം.എൽ.എ നിർവഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സർക്കാറിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പ്, നെതർലാൻഡ് ഓർഗനൈസേഷൻ ഫോർ സയന്റിഫിക് റിസർച്ച് എന്നിവ സംയുക്തമായാണ് നഗരങ്ങൾക്കായുള്ള സെൻസിറ്റീവ് ഡിസൈൻ ഫ്രെയിംവർക്ക് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ഉൾപ്പടെയുള്ള നഗരങ്ങളിൽ പദ്ധതി നടപ്പിലാകുന്നത്. നഗര പുരോഗതി ജലത്തിലൂടെ എന്ന ആശയം മുൻനിർത്തി കോർപ്പേറഷൻന്റെ സഹകരണത്തോടുകൂടിയാണ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് ഈ പ്രൊജക്ട് നടപ്പിലാകുന്നതെന്ന് എ.ബി അനിത, ഡോ സുരേന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.