കോഴിക്കോട്: ബി.ജെ.പി ഭരിക്കുന്ന രാജ്യത്ത് മഹാരാഷ്ട്ര മോഡലിൽ എല്ലാം സംസ്ഥാനങ്ങളിലും ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്ന് കെ മുരളീധരൻ എം. പി പറഞ്ഞു.
കോഴിക്കോട്ടെ വസതിയിൽ വച്ച് മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടുമെന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ കണ്ടത്.കേന്ദ്ര ഏജൻസികളെ വച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കുന്നുവെന്നാണ് മഹാരാഷ്ട്ര സംഭവം വ്യക്തമാക്കുന്നത്.
കാശ്മീരിൽ നടന്നത് പോലെ കേരളത്തെയും കീറിമുറിച്ചേക്കാം.മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് നരേന്ദ്രമോദിയുടെ ശൈലി തന്നെയാണ്.ലാവ്‌ലിൻ കേസാകാം ഇതിന് കാരണം.ന്യൂനപക്ഷത്തിന് എതിരായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത് - അദ്ദേഹം പറഞ്ഞു.