west-hill
പുരാവസ്തു ഗവേഷകൻ ഡോ.കെ.കെ.മുഹമ്മദിനെ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് വെസ്റ്റ്‌ഹിൽ യൂണിയൻ ഭാരവാഹികൾ ആദരിച്ചപ്പോൾ

കോഴിക്കോട്: അയോധ്യയിലെ ചരിത്ര പര്യവേഷണത്തിൽ പങ്കാളിയായിരുന്ന പുരാവസ്തു ഗവേഷകൻ ഡോ.കെ.കെ.മുഹമ്മദിനെ എസ്.എൻ. ഡി.പി യോഗം കോഴിക്കോട് വെസ്റ്റ് ഹിൽ യൂണിയൻ ആദരിച്ചു. കെ.കെ.മുഹമ്മദിനെപ്പോലുള്ള വ്യക്തികളുടെ സമർപ്പിതജീവിതം സമൂഹത്തിന് മാതൃകയാണെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. യൂണിയൻ സെക്രട്ടറി സി. സുധീഷ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. പ്രസിഡന്റ് ടി.ഷനൂബ്, യോഗം ഡയറക്ടർ കെ.ബിനുകുമാർ എന്നിവർ സംബന്ധിച്ചു.