കോഴിക്കോട്: സ്വയംപ്രഖ്യാപിത മാവോയിസ്റ്റുകൾക്ക് മാർക്സിസവുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു.
ഇക്കൂട്ടെ വഴി തെറ്റിയ വിപ്ലവകാരികളായി കാണാനാവില്ല. ജനങ്ങളെ നയിക്കാൻ പഠിപ്പിച്ച മാവോയുമായും ഇത്തരക്കാർക്ക് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
'ജനാധിപത്യസമൂഹവും കപട മാവോയിസ്റ്റുകളും' എന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി.വസീഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ.റഹീം, പ്രസിഡന്റ് എസ്.സതീഷ്, ട്രഷറർ എസ്.കെ. സജീഷ് എന്നിവർ സംസാരിച്ചു. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, വി.കെ.സനോജ്, പി.സി.ഷൈജു, പി.കെ.അജീഷ്, ടി.കെ.സുമേഷ്, പിങ്കി പ്രമോദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.നിഖിൽ സ്വാഗതവും എൽ.ജി.ലിജീഷ് നന്ദിയും പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലും സെമിനാർ സംഘടിപ്പിക്കുന്നുണ്ട്.