കോഴിക്കോട്: വിദ്യാർത്ഥികളിൽ ഊർജ്ജസംരക്ഷണബോധം വളർത്താൻ സംസ്ഥാന സർക്കാറിന്റെ എനർജി മാനേജ്‌മെന്റ് സെന്റർ ആരംഭിച്ച സ്മാർട് എനർജി പ്രോഗ്രാമിന്റെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കൊടുവള്ളി, കുന്ദമംഗലം, മുക്കം ഉപജില്ലകളിലെ വിദ്യാലയങ്ങൾക്കുള്ള ഊർജോത്സവം ഇന്ന് ഉച്ചയ്ക്ക് 1.45 മുതൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി, പേരാമ്പ്ര, താമരശ്ശേരി ഉപജില്ലകളിലെ ഊർജോത്സവം നവംബർ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 മുതൽ ബാലുശ്ശേരി ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ഊർജോത്സവം നവംബർ 27 ബുധനാഴ്ച ഉച്ചയ്ക്ക് 1.45 മുതൽ രാമകൃഷ്ണ മിഷൻ ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും.

വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര, മേലടി, കൊയിലാണ്ടി, തോടന്നൂർ ഉപജില്ലകളിലെ ഊർജോത്സവം പയ്യോളി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഡിസംബർ 3 ന് 1.45 മുതലും വടകര വിദ്യാഭ്യാസജില്ലയിലെ നാദാപുരം, കുന്നുമ്മൽ, ചോമ്പാല ഉപജില്ലകളിലെ ഊർജോത്സവം ഡിസംബർ 5ന് ഉച്ചയ്ക്ക് 1.45 മുതൽ നാദാപുരം ജി.യു.പി.സ്‌കൂളിൽ വെച്ചും നടക്കും.

യു.പി വിഭാഗത്തിനും ഹൈസ്‌കൂൾ തലത്തിലും എൽ.പി വിഭാഗത്തിനും വെവ്വേറെ നടത്തുന്ന മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും നിന്നും വിഭാഗത്തിൽ നിന്നും ഊർജ ക്വിസ് മത്സരത്തിന് രണ്ട് വിദ്യാർഥികൾക്കും വിദ്യാർഥികൾക്കും കാർട്ടൂൺ രചന, ഉപന്യാസരചന എന്നിവയ്ക്ക് ഓരോ കുട്ടിക്കും പങ്കെടുക്കാം.എൽ.പി.വിഭാഗത്തിന് ചിത്രരചനയ്ക്ക് ഒരു കുട്ടി പങ്കെടുക്കണം.
സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ വിദ്യാർഥികൾക്കും പങ്കെടുക്കാം.

ഓരോ വിഭാഗത്തിൽ നിന്നും ഒരു അദ്ധ്യാപകനും പങ്കെടുക്കണം. കാർട്ടൂൺ മത്സരത്തിന് കാർബൺ ന്യൂട്രൽ ലൈഫ് സ്‌റ്റൈൽ എന്നതും ഉപന്യാസത്തിന് റീ ബിൽഡിങ്ങ് ആൻ എനർജി എഫിഷ്യന്റ് കേരള എന്നതും എൽ.പി.വിഭാഗത്തിൽ ചിത്രരചനയ്ക്ക് ഊർജ്ജവും പരിസ്ഥിതിയും എന്നതുമാണ് വിഷയങ്ങൾ . ജില്ലാ വിജയികൾ കേരള വിദ്യാർത്ഥി ഊർജ്ജ കോൺഗ്രസിൽ പങ്കെടുക്കാൻ അർഹത നേടും. പൂർണമായും പങ്കെടുക്കുന്ന കാർബൺ ഹരിത പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത സ്‌കൂളുകളെ ഊർജ്ജസംരക്ഷണ സ്‌കൂളായി ഉയർത്തി സാങ്കേതിക സഹായങ്ങൾ നൽകും.